സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടു തലയുള്ള പാമ്പിന്റെ ചിത്രം എഐ പടമല്ല. ശരിക്കുമുള്ള പാമ്പ് തന്നെയാണ് ഇത്. രണ്ട് തലയുള്ള ഈ പാമ്പിന്റെ ചിത്രം കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിനു പിന്നാലെ ഇത് വലിയ ചർച്ചയാവുകയായിരുന്നു. വിദഗ്ധർ പറയുന്നത് ഇത്തരം പാമ്പ് വളരെ അപൂർവമായി മാത്രമാണ് ജനിക്കുക എന്നാണ്. ഈ പാമ്പിനെ കണ്ടെത്തിയത്യു എസിലെ ബെര്‍ക്ക്‌ലിയിലുള്ള ഈസ്റ്റ് ബേ വിവേറിയത്തിലാണ്. രണ്ടു തലയുള്ള പാമ്പ് കാലിഫോമിയ കിങ് സ്‌നേക്ക് എന്നാണ് അറിയപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ആറുമാസം തികഞ്ഞ ഈ പാമ്പിന്റെ ചിത്രങ്ങള്‍ ഈസ്റ്റ് ബേ വിവേറിയം ആണ് പങ്കുവെച്ചിരുന്നത്. ബൈസെഫാലി എന്ന അവസ്ഥയാണ് ഇതെന്നാണ് വിദഗ്ധര്‍ പറഞ്ഞത്. രണ്ടു തലയും ഒരു ശരീരവുമുള്ള അവസ്ഥയുണ്ടാകുന്നത് ഭ്രൂണ വികാസത്തിന്റെ ഫലമായാണ് സംഭവിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു വലിയ തലയും ഒരു ചെറിയ തലയുമാണ് ഈ പാമ്പിന് ഉള്ളത്. ഈ രണ്ടു തലകളും സ്വന്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുംചെയ്യും. വലിയ തലയെക്കാള്‍ ചെറിയ തലയ്ക്കാണ് ശരീരത്തിന്റെ കൂടുതല്‍ നിയന്ത്രണമെന്നാണ് വിദഗ്ധർ പറയുന്നത് . എന്നാല്‍ രണ്ട് തലകളുള്ള പാമ്പുകള്‍ ഒരു പോലെയല്ലെ ചിന്തിക്കുന്നതെന്നും പറയപ്പെടുന്നു. ഇത് പാമ്പിന്റെ ചലനത്തെ ബാധിക്കുമെന്നും വ്യക്തമാക്കുന്നു. അതിനാല്‍ മനുഷ്യ സഹായമില്ലാതെ സ്വന്തമായി ഇരപിടിച്ച് ജീവിക്കാൻ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ഈ പാമ്പുകളുടെ ആയുസ്സ് കുറവായിരിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാല്‍ ശരിയായ പരിചരണം നല്‍കിയാല്‍ ഇവ വര്‍ഷങ്ങളോളം ജീവിക്കുമെന്നും പറയുന്നു. Metbeat news