അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപിലേക്കും തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിലേക്കും കാലവർഷം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ വിലയിരുത്തൽ. ഇതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി വീണ്ടും വർധിക്കുമെന്നാണ് പ്രതീക്ഷ.