കേരളത്തിലേക്ക് മഴക്കാലം ശക്തിപ്രാപിക്കുന്നു, അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മഴ
കേരളത്തിലേക്കുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പ്രവേശനവും വ്യാപനവും വേഗത്തിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതചുഴികളും ന്യൂനമർദ്ദ പാത്തികളും മഴയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. അടുത്ത 3 മുതൽ 4 ദിവസങ്ങൾ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു.