സൗദി അറേബ്യയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം, സര്‍ക്കാര്‍ വഴി നിയമനം

സൗദി അറേബ്യയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം, സര്‍ക്കാര്‍ വഴി നിയമനം

സൗദി അറേബ്യയില്‍ ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അവസരം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം നടക്കുന്നത്. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 40 വയസാണ്. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവയെ കുറിച്ച് വിശദമായി അറിയാം.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാം

അഡിക്ഷന്‍ സൈക്യാട്രി, അഡല്‍റ്റ് യൂറോളജി, കാര്‍ഡിയാക് അനസ്‌തേഷ്യ, കാര്‍ഡിയാക് സര്‍ജറി, ഡെന്റിസ്ട്രി, ഡെര്‍മറ്റോളജി, എമര്‍ജന്‍സി മെഡിസിന്‍, എന്‍ഡോക്രൈനോളജി, ഇഎന്‍ടി, പോസ്റ്റ്എന്‍ഡോക്രൈനോളജി, കുട്ടികളുടെ നേത്ര ശസ്ത്രക്രിയ, ജനറല്‍ സര്‍ജറി, ഐ.സി.യു അഡള്‍ട്ട്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, നിയോനാറ്റോളജി, ഒബ്‌സ് ആന്‍ഡ് ഗൈനോളജി ആന്റ് ഇന്‌ഫേര്‍ട്ടലിറ്റി, ഒബ്‌സ്‌റ്റോളജി & ഗൈനക്കോളജിസ്റ്റ്, ഓങ്കോളജി, ഒഫ്താല്‍മോളജി സര്‍ജറി, പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി, പീഡിയാട്രിക് ഐ.സി.യു, പീഡിയാട്രിക് ന്യൂറോളജിക്കല്‍ ഡിസീസസ്, പീഡിയാട്രിക്‌സ് സൈക്യാട്ട്രി, പീഡിയാട്രിക് യൂറോളജി സര്‍ജറി, പീഡിയാട്രിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി,റേഡിയോളജി,നട്ടെല്ല് ശസ്ത്രക്രിയ, വാസ്‌കുലര്‍ സര്‍ജറി എന്നീ വകുപ്പുകളിലേക്കാണ് നിയമനം നടക്കുന്നത്.

യോഗ്യത

എം.ബി.ബി.എസ് കൂടാതെ എം.ഡി/എം.എസ് ആണ് യോഗ്യത. മിനിമം രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. താത്പര്യമുള്ളവര്‍ ജുലൈ 5 ന് മുന്‍പായി [email protected] എന്ന മെയില്‍ ഐഡിയിലേക്ക് സി.വി അയക്കണം. ‘ഡോക്ടര്‍സ് ടു സൗദി അറേബ്യ (തബൂക്ക്) ‘എന്ന് സബ്‌ജെക്റ്റ് ലൈനില്‍ എഴുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാം.

ഗള്‍ഫ് തൊഴില്‍ വാര്‍ത്തകള്‍ക്ക് താഴെ കാണുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരുക.

Metbeat News

Whatsaap Group Link

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment