⁠Weather News>Kerala>rain-intensified-in-the-state-heavy-rain-fell-in-the-evening

സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചു, വൈകിട്ട് പെയ്തത് കനത്ത മഴ

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴിയും തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള മറ്റൊരു ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദവുമാണ് കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്നത്

Maneesha M.K
1 min read
Published : 23 Nov 2025 02:43 PM
സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചു, വൈകിട്ട് പെയ്തത് കനത്ത മഴ
Add as a preferred
source on Google
Nov 23, 2025 2:43 PM
സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും, ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ളവർക്ക് നിർദ്ദേശം
വരും ദിവസങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.