⁠Weather News>Kerala>orange-alert-issued-for-pamba

Live Rain Update 04/08/26 : ശക്തമായ മഴ തുടരും, മുഖ്യമന്ത്രി പത്തനംതിട്ടയിൽ

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച നദികളിൽ പത്തനംതിട്ടയിലെ അച്ചൻകോവിൽ, പമ്പ, കോട്ടയത്തെ മീനച്ചിൽ, കാസർഗോഡിലെ ഉപ്പള എന്നിവ ഉൾപ്പെടുന്നു.

Maneesha Prasoon
1 min read
Published : 04 Aug 2026 08:23 AM
Live Rain Update 04/08/26 : ശക്തമായ മഴ തുടരും,  മുഖ്യമന്ത്രി പത്തനംതിട്ടയിൽ
Add as a preferred
source on Google
Aug 4, 2026 8:17 AM
അടുത്ത മൂന്ന് മണിക്കൂർ ശക്തമായ മഴ ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മൂന്ന് ജില്ലകൾക്ക് അടുത്ത മൂന്ന് മണിക്കൂർ മാത്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Aug 4, 2026 8:02 AM
മുഖ്യമന്ത്രി പത്തനംതിട്ടയിൽ
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രളയബാധിത മേഖലയിൽ എത്തി. അവലോകന യോഗം കോഴഞ്ചേരി ഗസ്റ്റ് ഹൗസിൽ.
Aug 4, 2026 7:28 AM
നദികളിൽ ജലനിരപ്പ് ഉയർന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ അച്ചൻകോവിൽ, മണിമല, കോട്ടയത്തെ മീനച്ചിൽ നദികളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം കരമന, പത്തനംതിട്ട പമ്പ, തൃശ്ശൂർ കരുവന്നൂർ, ഗായത്രി നദികളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. നദികളിൽ ഇറങ്ങുകയോ മുറിച്ചുകടക്കുകയോ ചെയ്യരുതെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ആവശ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും മുന്നറിയിപ്പുണ്ട്
Aug 4, 2026 7:03 AM
മലപ്പുറം പാണക്കാട് മണ്ണിടിച്ചിൽ: ഇന്ന് വിശദ പരിശോധന
മലപ്പുറം പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഇന്ന് വിദഗ്ധ പരിശോധന നടക്കും. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സമീപത്തെ കുന്നിന്റെ സുരക്ഷയും പരിശോധിക്കും. ഇടയ്ക്കിടെ മണ്ണിടിയുന്നതിനാൽ ഗതാഗതം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. സമീപവാസികളെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തുടർച്ചയായ മഴ മാറിയ ശേഷമേ മണ്ണ് നീക്കം ചെയ്യാനാകൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.