ബുധനാഴ്ചയും വ്യാഴാഴ്ചയും വടക്കുപടിഞ്ഞാറൻ വെനിസ്വേലയിൽ തുടർച്ചയായി വലിയ ഭൂകമ്പങ്ങൾ ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിൽ മരണങ്ങളും, സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് യുഎസ്ജിഎസ് മഞ്ഞ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല. സോഷ്യലിസ്റ്റ് തെക്കേ അമേരിക്കൻ രാജ്യത്തിന്റെ വിശാലമായ എണ്ണ സമ്പത്തിന്റെ പ്രധാന ഘടകമായ മാറകൈബോ ബേസിൻ പ്രദേശത്തുള്ള വെനിസ്വേലയുടെ സുലിയ സംസ്ഥാനതാണ് ഭൂചലനം അനുഭവപ്പെട്ടത് . മഡുറോ സർക്കാരിന്റെ തീവ്ര ഇടതുപക്ഷ നയങ്ങളും രാജ്യത്തിനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങളും കാരണം സമീപ വർഷങ്ങളിൽ വെനിസ്വേല ഉയർന്ന പണപ്പെരുപ്പവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും അനുഭവിച്ചിട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം 6:21 നാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം മെനെ ഗ്രാൻഡെയിൽ നിന്ന് ഏകദേശം 15 മൈൽ കിഴക്ക്-വടക്കുകിഴക്കായി ആണ് ഉണ്ടായതെന്ന്, യുഎസ്ജിഎസ് പറഞ്ഞു. അതേ മേഖലയിൽ മൂന്ന് വലിയ തുടർചലനങ്ങൾ കൂടി ഉണ്ടായി. രാത്രി 10:42 ഓടെയാണ് 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പം രാത്രി 11:51 ന് ഉണ്ടായി. വ്യാഴാഴ്ച പുലർച്ചെ 2:55 ന് 5.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം ഉണ്ടായി. അവയെല്ലാം 4.8 മൈൽ മുതൽ 8.7 മൈൽ വരെ ആഴം രേഖപ്പെടുത്തി. Metbeat news