റാസല്‍ഖൈമയിലെ കടലില്‍ തിരയിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. മരിച്ചത് കണ്ണൂര്‍ വളപട്ടണം സ്വദേശി ഷബീല്‍ (38) ആണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു (നവംബര്‍ 3) സംഭവം. ഷബീലിനെ ബീച്ചില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളാണ് തിരയില്‍പ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് അവർ പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം റാസല്‍ഖൈമ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റുകയും. നിയമനടപടികൾക്ക് ശേഷം ഷബീലിന്റെ മൃതദേഹം റാസല്‍ഖൈമ കബര്‍സ്ഥാനില്‍ സംസ്കരിച്ചു. ഇയാൾ റാസല്‍ഖൈമയിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിനി നാസിലയാണ് ഭാര്യ. Metbeat news