തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആൻഡമാൻ കടലിൽ ന്യൂനമർദം നാളെ രൂപപ്പെടും. ഇന്ന് രാവിലെ മേഖലയിൽ ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടു. ഇത് നാളെ ശക്തി പ്രാപിച്ചു ന്യൂനമർദ്ദം ആകുമെന്നാണ് നിരീക്ഷണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടുത്ത 2 ദിവസം കൊണ്ട് ഇന്ന് ഡിപ്രഷൻ ആകാനും തുടർന്ന് ചുഴലിക്കാറ്റ് ആകാനും സാധ്യത കൂടുതലാണ്. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ശ്രീലങ്ക നിർദേശിച്ച അസാനി എന്ന പേരിൽ ആണ് അറിയപ്പെടുക. മ്യാൻമർ തീരത്തേക്കോ, ഒഡിഷ തീരത്തേക്കോ ന്യൂനമർദ്ദം നീങ്ങുമെന്നാണ് മോഡലുകൾ പറയുന്നത്. ഇക്കാര്യത്തിൽ അടുത്ത ദിവസം കൂടുതൽ വ്യക്തത ഉണ്ടാകും.
കേരളത്തിൽ കാറ്റിനും മഴക്കും സാധ്യത
ഇന്ന് മുതൽ കേരളത്തിൽ ന്യൂനമർദ്ദ സ്വാധീനം മൂലം മഴ ഉണ്ടാകും. കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ വൈകിട്ടും ഉച്ചയ്ക്ക് ശേഷം പടിഞ്ഞാറൻ മേഖലയിൽ സാധാരണ ചാറ്റൽ മഴയും പ്രതീക്ഷിക്കാം. നിലവിൽ കടലിൽ കാറ്റും മഴയും ഉണ്ട്. കേരളത്തിൽ മഴക്ക് ഒപ്പം കാറ്റിനും സാധ്യതയുണ്ട്. അതിനാൽ കാറ്റ് ശ്രദ്ധയിൽ പെട്ടാൽ ജാഗ്രത പുലർത്തണം.