ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

Metbeat Weather Desk

തെക്കൻ ആൻഡമാൻ കടലിൽ ന്യൂനമർദ്ദ സാധ്യത. ഈ മാസം 6 ന് ന്യൂനമർദം രൂപപെടാനുള്ള അന്തരീക്ഷ ഒരുക്കങ്ങളാണ് നടക്കുന്നത്. വ്യാഴാഴ്ച ഈ മേഖലയിൽ ചക്രവാത ചുഴി രൂപം കൊള്ളും. തുടർന്ന് ശക്തിപ്പെട്ടാണ് ന്യൂനമർദ്ദമാകുക. ഈ മേഖലയിലെ അന്തരീക്ഷ സ്ഥിതി വിലയിരുത്തുമ്പോൾ ന്യൂനമർദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റ് വരെ ആകാൻ സാധ്യതയുണ്ട്. കാലാവസ്ഥ ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചുഴലിക്കാറ്റ് സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഈ സിസ്റ്റം മ്യാൻമർ ഭാഗത്തേക്ക് പോകാനാണ് സാധ്യത.

കേരളത്തിലെ മഴ സാധ്യത
കേരളമുൾപ്പെടെയുളള സംസ്ഥാനങ്ങളിൽ ന്യൂനമർദം ചില അവസരങ്ങളിൽ മഴ നൽകും. നാളെ മുതൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ മഴ ലഭിക്കും. അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ ഒറ്റപ്പെട്ട മഴ നൽകും . ചൂടിനും കുറവുണ്ടാകും. കൂടുതൽ അടുത്ത അപ്ഡേഷനുകളിൽ വായിക്കാം.

Leave a Comment