⁠Weather News>Kerala>live-weather-update-060826-rain-resumes-in-kerala-under-the-influence-of-typhoon

Live Weather Update 06/08/26 : ഡോൾഫിൻ സ്വാധീനത്തിൽ കേരളത്തിൽ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ടൈഫൂണിൻ്റെ (Typhoon Dolphin) സ്വാധീനം മൂലം കേരളത്തിൽ മഴ തുടങ്ങി. ഇന്നലെ പൂർണമായും വിട്ടു നിന്ന മഴ രാത്രിയോടെ വിവിധ ജില്ലകളിൽ നേരിയ തോതിൽ സജീവമായി. വിവിധ ജില്ലകളിൽ രാവിലെയും മഴ തുടരുകയാണ്.

Weather Desk
3 mins read
Published : 06 Aug 2026 01:43 PM
Live Weather Update 06/08/26 : ഡോൾഫിൻ സ്വാധീനത്തിൽ കേരളത്തിൽ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Add as a preferred
source on Google
Aug 6, 2026 1:39 PM
കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടർമാരാണ് അതത് ജില്ലകളിൽ അവധി പ്രഖ്യാപിച്ചത്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാകുക. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല, പി.എസ്.സി. ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
Aug 6, 2026 6:42 AM
നദികളിൽ മഞ്ഞ അലർട്ട്; തീരവാസികൾക്ക് ജാഗ്രത നിർദേശം
സംസ്ഥാന ജലസേചന വകുപ്പ് പത്തനംതിട്ട ജില്ലയിലെ പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ) നദികളിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ നദികളിൽ യാതൊരു കാരണവശാലും ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായാൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും നിർദേശിച്ചു.
Aug 6, 2026 5:52 AM
കേരളത്തിൽ അടുത്ത 3 മണിക്കൂർ മഴക്കും ശക്തമായ കാറ്റിനും സാധ്യത
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകൾക്ക് മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.