ഇടത് സ്വതന്ത്ര കാതറിന്‍ കന്നോലി അയര്‍ലന്റ് പ്രസിഡന്റ് അയര്‍ലന്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര ഇടതുപക്ഷക്കാരിയും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ കാതറിന്‍ കന്നോലി തെരഞ്ഞെടുക്കപ്പെട്ടു. 63 ശതമാനം വോട്ടു നേടിയാണ് തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥിയെ കാതറിന്‍ തോല്‍പ്പിച്ചത്. 68 കാരിയായ കാതറിന്‍ ഇസ്‌റാഈലിനെ ഭീകരവാദ രാഷ്ട്രമായി വിശേഷിപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് 43 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. തന്നില്‍ വിശ്വാസം പുലര്‍ത്തുന്നവരുടെ പ്രസിഡന്റാകാന്‍ ആഗ്രഹിക്കുന്നുവെന്ന് കാതറിന്‍ പറഞ്ഞു. പുതിയ റിപ്പബ്ലിക് മൂല്യങ്ങള്‍ രൂപപ്പെടുത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും അവര്‍ ഫലം വന്ന ശേഷം പറഞ്ഞു. അയര്‍ലന്റിന്റെ വിജയമാണിതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഫിന്‍ഡ ഗയേല്‍ പറഞ്ഞു. English Summary : Leftist Catherine Connolly becomes President of Ireland