Kerala weather updates 27/09/24: നാളെ മുതൽ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Kerala weather updates 27/09/24: നാളെ മുതൽ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

നാളെ മുതൽ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് metbeat weather നിരീക്ഷകർ. സെപ്റ്റംബർ 27ന് കിഴക്കൻ ശ്രീലങ്കൻ തീരത്ത് ഒരു ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും തെക്കൻ കർണാടകയിലും കേരളത്തിലും സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നു വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്.

അതേസമയം തെക്കുപടിഞ്ഞാറ് മൺസൂൺ പിൻവാങ്ങി തുടങ്ങിയിട്ടുണ്ട്. രാജസ്ഥാൻ, ഗുജറാത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നാണ് കാലവർഷം നിലവിൽ പിൻവാങ്ങി തുടങ്ങിയത്.വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ചൂട് കുറഞ്ഞ് തുടങ്ങിയതിനാൽ അടുത്ത 3, 4 ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, എൻസിആർ ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മൺസൂൺ പിൻവാങ്ങുന്നതിന് അനുകൂലമായ സാഹചര്യമാണ്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കന്യാകുമാരി തീരത്ത് 27/09/2024 (ഇന്ന് ) രാത്രി 11.30 മുതൽ 28/09/2024 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment