വൈകുന്നേരത്തോടെ മേഘാവരണം കൂടും; ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിന്റെ മധ്യ-തെക്കൻ ഭാഗങ്ങളിലും സമീപ തമിഴ്നാട് മേഖലകളിലും ഇന്നത്തെ വൈകുന്നേരത്തോടെ കാലാവസ്ഥയിൽ മാറ്റമുണ്ടാകാനിടയുണ്ടെന്ന് സൂചന. സംസ്ഥാനത്ത് ഇപ്പോൾ ശരാശരി 29 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തുന്നത്.
മേഘാവരണം ശക്തമാകുന്നു (Cloud Build-up)
ഇടുക്കി, പത്തനംതിട്ട ഹൈറേഞ്ച് പ്രദേശങ്ങളിൽ മേഘസാന്നിധ്യം കൂടുതലാണ്. വൈകുന്നേരത്തോടെ മേഘാവരണം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. എറണാകുളം, ആലപ്പുഴ, കോട്ടയം ഭാഗങ്ങളിലും
ചെറു മഴയ്ക്ക് സാധ്യത ഏറെയാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില പ്രദേശങ്ങളിലും വൈകുന്നേരത്തോടെ light to moderate മഴ സാധ്യത ഉണ്ട്.
ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത (Thunder Showers Likely)
വൈകിട്ട് 4 മണിയോടെ ആരംഭിച്ച് 7 മണിവരെ സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ ഇടിയോടുകൂടിയ ചെറുമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ചൂട് കുറയുമെങ്കിലും ഈർപ്പം ഉയരും (Humidity Concern).
See lightning strikes in realtime nearby your area. Get free online access. This helps you to track the direction of thunderstorms.
https://metbeatnews.com/page/lightning-strike-map
ഇടിമിന്നൽ ട്രാക്ക് ചെയ്യാനുള്ള മാപ്പ്
വൈകുന്നേരത്തോടെ താപനില 27–28 ഡിഗ്രിവരെ കുറഞ്ഞേക്കും. എന്നാൽ ഈർപ്പം (humidity) കൂടുന്നതിനാൽ ചൂട് അനുഭവം തുടരാനിടയുണ്ട്.
കടൽക്കാറ്റ് ശക്തമാകും (Sea Breeze Effect)
അറബിക്കടൽ ഭാഗത്ത് നിന്ന് കരയിലേക്കുള്ള കാറ്റിന്റെ പ്രവാഹം ശക്തമാകുന്നുണ്ട്. മഴയുണ്ടാകുന്ന സ്ഥലങ്ങളിൽ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും സാധ്യത. വൈകുന്നേരത്തോടെ ചൂട് കുറയുകയും മേഘാവരണം കൂടുകയും ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിക്കുകയും ചെയ്യും.
അതേസമയം ഇന്നലെ എറണാകുളം, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്
Heavy rains in Karukutty ,Ernakulam District 4 .30 pm 📹 : Sree navaneeth #rainyday #rainfall #summervibes
https://www.facebook.com/reel/957404316675393
Wayanad Vilambukandam 12/04/26 ☔🌧️ 📹 : Ragesh #rain #wayanad #summer
https://www.facebook.com/reel/1346113694239629
English Summary : Kerala is bracing for a weather shift this evening, with cloud build-up increasing across the central and southern districts. While average temperatures currently hover between 29°C and 30°C, they are expected to dip to 27°C–28°C as the day progresses.