Metbeat Weather Desk
കേരളത്തിൽ ചൂടിന് ആശ്വാസമാകും വിധം നാളെ (ശനി) മുതൽ വീണ്ടും വേനൽ മഴ എത്തും. ഇന്ന് വൈകിട്ട് വരെ ചൂട് കൂടുതലായി അനുഭവപ്പെടാം. രാത്രി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. കടൽ കാറ്റ് കര യറുന്നതോടെ ചൂടിന് രാത്രി നേരിയ ആശ്വാസം ലഭിക്കും.
പെരുന്നാളിനും മഴ സാധ്യത
തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും മഴക്ക് അനുകൂല സാഹചര്യമാണ് ഉള്ളതെന്ന് മെറ്റ്ബീറ്റ് വെതർ പറയുന്നു. ശനി, ഞായർ മിക്ക പ്രദേശങ്ങളിലും മഴ ലഭിക്കുന്നതിനാൽ പെരുന്നാൾ പ്രതീക്ഷിക്കുന്ന തിങ്കളാഴ്ച ചൂട് നേരിയ തോതിൽ കുറയും. ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം നില നിൽക്കുന്നതിനാൽ തമിഴ്നാട്ടിലും കർണാടകയിലും ചൂട് കൂടി തന്നെ നില നിൽക്കും. കേരളം തീരദേശമായതിനാൽ കടൽ കാറ്റ് അനുകൂലമാകും. തീരദേശം കേന്ദ്രീകരിച്ച് അടുത്ത ദിവസങ്ങളിൽ മഴയും പ്രതീക്ഷിക്കാം. ഇന്ന് തീരദേശത്തേക്കാൾ ഇടനാട് മേഖലയിൽ ചൂട് കൂടും.