Kerala Weather (02/09/24) : ഇന്നും നാളെയും മഴ ഈ പ്രദേശങ്ങളിൽ ശക്തം

Kerala Weather (02/09/24) : ഇന്നും നാളെയും മഴ ഈ പ്രദേശങ്ങളിൽ ശക്തം

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും മഴ തുടരും. വടക്കൻ കേരളത്തിൽ രാവിലെ മഴയുണ്ടാകും. കഴിഞ്ഞദിവസം ബംഗാൾ കടലിൽ നിന്ന് കരകയറിയ തീവ്ര ന്യൂനമർദ്ദം (Depression ) ഛത്തീസ്ഗഡിന്റെ മുകളിൽ എത്തി. ഇതിൻ്റെ സ്വാധീന ഫലമായാണ് കേരളത്തിൽ ഉൾപ്പെടെ ഇപ്പോൾ മഴ ലഭിക്കുന്നത്.

ന്യൂനമർദ്ദം ഇന്ന് വീണ്ടും ശക്തി കുറഞ്ഞ് well marked low pressure (WML) ആകും. ഇതിൻ്റെ ഭാഗമായി ആന്ധ്രപ്രദേശ്, തെലങ്കാന, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഇന്നലെ തീവ്രമഴ ലഭിച്ചു. ഈ സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴ തുടരും. എന്നാൽ ആന്ധ്രപ്രദേശിൽ കഴിഞ്ഞ ദിവസം ലഭിച്ചതിനേക്കാൾ മഴ കുറയാനാണ് സാധ്യത. അവിടെ പ്രളയത്തെ തുടർന്നുള്ള വെള്ളക്കെട്ടുകൾ തുടരും.

ആന്ധ്രപ്രദേശ്, തെലങ്കാന വഴി കടന്നു പോകുന്ന വിവിധ ട്രെയിനുകൾ ദക്ഷിണ, മധ്യ റെയിൽവേ റദ്ദാക്കി. കേരളത്തിൽ നിന്ന് ഈ റൂട്ടിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. കേരളത്തിൽ ഇന്നലെയും എവിടെയും തീവ്രമഴ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇടത്തരം മഴയും ശക്തമായ മഴയും ആണ് റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ മിക്ക ജില്ലകളിലും ഇന്നും നാളെയും മഴ ശക്തി പെടും. ഇന്നലത്തെ അപേക്ഷിച്ച് കൂടുതൽ മഴ സാധ്യത ഇന്ന് പകൽ ഉണ്ടാകും. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് മഴ ശക്തിപ്പെടുക. കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഇന്ന് അതിശക്തമായ മഴ Metbeat Weather പ്രതീക്ഷിക്കുന്നത്.

കണ്ണൂര് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും ഇന്ന് പകൽ ഭാഗികമായി മേഘാവൃതം. വടക്കൻ കേരളത്തിലും മധ്യ ജില്ലകളിലും ഇന്ന് ശക്തമായ മഴ ഉണ്ടാകും. ഇന്ന് രാത്രിയിലും വൈകിട്ടും മഴ സാധ്യത. കിഴക്കൻ മേഖലകൾ അപേക്ഷിച്ചു ഇടനാട്ടിലും തീരദേശത്തും ആകും മഴ ലഭിക്കുക.

ബുധനാഴ്ച മുതൽ മഴ കുറഞ്ഞു തുടങ്ങും എന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ അഭിപ്രായം. അതിനിടെ അസ്ന ചുഴലിക്കാറ്റ് അറബിക്കടലിൽ ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദ്ദം (Deep Depression ) ആയി മാറി. ഒമാന് സമീപമാണ് ഇപ്പോൾ അസ്ന നിലകൊള്ളുന്നത്.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment