Kerala Weather 20/03/26 : പെരുന്നാൾ പൊള്ളും , ഇന്നത്തെ മഴ സാധ്യത
കേരളത്തിൽ ഈദുൽ ഫിത്വർ ആഘോഷിക്കുന്ന ഇന്ന് 8 സ്റ്റേഷനുകളിൽ സൂര്യപ്രകാശത്തിലെ ശക്തമായ അൾട്രാവയലറ്റ് (UV) രശ്മികളെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് (KSDMA) അലർട്ട് പ്രഖ്യാപിച്ചത്. മൂന്നാറിലാണ് ഏറ്റവും കൂടുതൽ U.V Index ഉള്ളത്. 10 ആണ് അവിടെ രേഖപ്പെടുത്തിയ യു.വി സൂചിക.
ഇടുക്കി ജില്ലയിലെ മൂന്നാർ (10), കൊല്ലം ജില്ലയിലെ കൊട്ടാരക്കര (8), പത്തനംതിട്ട ജില്ലയിലെ കോന്നി (9), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (9), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി (9), തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ (8) പാലക്കാട് ജില്ലയിലെ തൃത്താല (9) മലപ്പുറം ജില്ലയിലെ പൊന്നാനി (8)
എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ UV index.
KSDMA നൽകിയ അലർട്ട് ചാർട്ട് - Photo KSDMA
പകൽ സമയങ്ങളിൽ മേഘങ്ങളില്ലാത്ത തെളിഞ്ഞ അന്തരീക്ഷവും സൂര്യൻ ഭൂമധ്യരേഖയോട് ചേർന്നു നിൽക്കുന്ന സാഹചര്യവും ആണ് ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിൽ ഇപ്പോൾ യു.വി ഇൻഡക്സ് കൂടി നിൽക്കാൻ കാരണം.
നേരിട്ട് സൂര്യപ്രകാശം കൊള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ, സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴ കേരളത്തിൽ ഇന്നുമുതൽ ഏതാനും ദിവസത്തേക്ക് കുറയും.
വായനക്കാർക്ക് Metbeat News ൻ്റെ ഈദ് ആശംസകൾ
English Summary: Kerala Weather Alert: Extreme UV Index & Heat Warning for Eid-ul-Fitr (March 20, 2026).High UV Radiation Warning on Eid Day As Kerala celebrates Eid-ul-Fitr, the Kerala State Disaster Management Authority (KSDMA) has issued an Orange Alert for eight stations due to dangerously high Ultraviolet (UV) radiation levels.