വരും മണിക്കൂറിൽ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ പ്രതീക്ഷിക്കാം. കണ്ണൂർ കാസർകോട് ജില്ലകളിൽ മഴയ്ക്കൊപ്പം 30 കിലോമീറ്റർ വേഗതയിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. വടക്കൻ കേരളത്തെ കൂടാതെ മധ്യകേരളത്തിലും മഴ പ്രതീക്ഷിക്കാം. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മുതൽ തന്നെ കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും പ്രതീക്ഷിക്കാം. ഈ മാസം അവസാനത്തോടെ കാലവർഷം സീസൺ അവസാനിക്കും. ഒക്ടോബർ മുതൽ ലഭിക്കുന്ന മഴ തുലാവർഷം മഴയുടെ കണക്കിൽ ആയിരിക്കും വരിക. ഈ വർഷം തുലാവർഷത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് ആദ്യ സൂചനകൾ ലഭിക്കുന്നതെന്ന് metbeat weather.