കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു, ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു , അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ല
കേരളത്തിൽ ഏറ്റവും ചൂടുകൂടിയ വർഷം 2024 ആയിരുന്നു. 1901 മുതലുള്ള വർഷത്തെ കണക്ക് പ്രകാരമാണിത്. 2024 ഏപ്രിൽ 28 ന് പാലക്കാട്ട് 41.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. ഇതാണ് റെക്കോർഡ്.
Add as a preferred
source on Google
source on Google
Apr 25, 2026 2:43 PM
വേനൽച്ചൂട് : കോഴിക്കോട് വയനാട് റോഡിൽ തീപിടിത്തം, ആളപായമില്ല
കനത്ത വേനൽചൂടിനെ തുടർന്ന് കോഴിക്കോട് വയനാട് റോഡിലെ ക്രിസ്‌ത്യൻ കോളജ് ജംഗ്ഷനിൽ തീപിടിത്തം. വൈകിട്ട് ഏകദേശം 7.15ഓടെയാണ് സംഭവം. കോളജ് പരിസരത്തെ റെസ്റ്റ്റൂമിന് സമീപമുള്ള മരങ്ങൾക്കാണ് തീപിടിച്ചത്. കടുത്ത ചൂടിനെ തുടർന്ന് വരണ്ട നിലയിലായിരുന്ന മരങ്ങളിലേക്കാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവർ ഉടൻ ഇടപെട്ട് തീ നിയന്ത്രിക്കാൻ ശ്രമിച്ചു. തുടർന്ന് അഗ്നിശമന സേനയെ വിവരം അറിയിച്ചതോടെ അവർ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.