കശ്മിരിലെ പള്ളി രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത്

ജമ്മു കശ്മിരിലെ സാംബ ജില്ലയിലെ പള്ളി പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്താകും. ഇന്ന് പഞ്ചായത്ത് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കെ.വി സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. മൂന്നു ആഴ്ചകൊണ്ട് റെക്കോർഡ് വേഗത്തിലാണ് പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. പള്ളി കാർബൺ ന്യൂട്രൽ ആകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 1,500 സോളാർ പാനലുകളാണ് 6,408 ചതുരശ്ര മീറ്ററിൽ സ്ഥാപിച്ചത്. 340 വീടുകളിൽ വൈദ്യുതി എത്തിക്കാൻ ഇത് പര്യാപ്തമാണ്. കേന്ദ്ര സർക്കാരിന്റെ ഊർജ സ്വരാജ് പദ്ധതിയിലാണ് ഈ പ്ലാന്റ് സ്ഥാപിച്ചത്. 2.75 കോടി രൂപയാണ് പദ്ധതി ചെലവ്. ഗ്രാമത്തിൽ ദിവസവും 2,000 യൂനിറ്റാണ് വൈദ്യുതി ചെലവ്. ലോക്കൽ പവർ ഗ്രിഡ് സ്റ്റേഷൻ വഴിയാണ് വൈദ്യുതി വിതരണം.

Leave a Comment