രാജ്യത്ത് ചൂട് കുത്തനെ ഉയരുന്നു, അമരാവതിയിൽ 40.8°C, ചുട്ടുപൊള്ളുന്നു

വേനൽ ശക്തമാകുന്നതിനാൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിലും താപനില ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ സൂചന

Maneesha Prasoon
1 min mins read

രാജ്യത്ത് ചൂട് കുത്തനെ ഉയരുന്നു, അമരാവതിയിൽ 40.8°C, ചുട്ടുപൊള്ളുന്നു

രാജ്യത്തെ പല ഭാഗങ്ങളിലും വേനൽ ചൂട് ശക്തമാകുന്നു. മഹാരാഷ്ട്രയിലെ അമരാവതി (Amravati)യിൽ ഇന്ന് രേഖപ്പെടുത്തിയ താപനില 40.8 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലകളിലൊന്നാണിതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.

ചൂട് വർധിച്ചതോടെ ഉച്ചക്കഴിഞ്ഞ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു. ശരീരത്തിൽ ജലാംശം കുറയുക, തലചുറ്റൽ, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ വെള്ളം കുടിക്കുക, നേരിട്ട് സൂര്യപ്രകാശത്തിൽ നീണ്ട സമയം നിൽക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വേനൽ ശക്തമാകുന്നതിനാൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിലും താപനില ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ സൂചന. ചില പ്രദേശങ്ങളിൽ ഹീറ്റ് വേവ് സാഹചര്യവും രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.

English Summary : As summer intensifies across India, Amravati in Maharashtra has recorded a staggering 40.8°C, marking one of the highest temperatures of the season so far. The India Meteorological Department (IMD) and weather experts indicate that this upward trend is likely to continue across several states, with potential heatwave conditions emerging in specific pockets.