ശക്തമായ കാറ്റിൽ തിരുവനന്തപുരത്ത് വീടുകളുടെ മേൽക്കൂര പറന്നുപോയി
കേരളത്തില്‍ ഉച്ചയ്ക്കു ശേഷം പെയ്ത മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ പലയിടത്തും നാശനഷ്ടം. തിരുവനന്തപുരം കരമനയില്‍ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നു പോയി

Add as a preferred
source on Google
source on Google
Jun 11, 2026 12:07 PM
നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളിലെല്ലാം മഞ്ഞ അലര്‍ട്ടാണ്.
Jun 9, 2026 4:53 PM
വടകരയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു
വടകര മണിയൂരിൽ വീടിന് ഇടിമിന്നലേറ്റ് വലിയ നാശനഷ്ട്ടമുണ്ടായി. ചെല്ലൊട്ടുപൊയിൽ കല്ലറക്കണ്ടി ഷൈജുവിൻ്റെ വീടിനാണ് ഇടിമിന്നലേറ്റ് വൻ നാശനഷ്ട്ടം സംഭവിച്ചത്. വീടിൻ്റെ ചുവരുകൾ വീണ്ടു കീറി, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിനശിച്ചു. ഭാഗിമായി വീട് തകർന്ന നിലയിലാണ്. തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല.
Jun 9, 2026 2:20 PM
വാമനപുരം നദിയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു.
ശക്തമായ മഴയെ തുടർന്ന് വാമനപുരം നദിയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു. ഇതിന്റെ ഭാഗമായി പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങൾ വെള്ളത്തിനടിയിലായതോടെ വിതുര–തെന്നൂർ, പെരിങ്ങമ്മല, പാലോട് റൂട്ടുകളിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പ്രദേശവാസികൾക്ക് വിതുരയിലേക്കും സമീപ കേന്ദ്രങ്ങളിലേക്കും എത്താൻ പാലോട് വഴി അധിക ദൂരം സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്.
നിലവിലെ മഴ തുടർന്നും ശക്തമായാൽ പാലങ്ങൾക്ക് മുകളിലൂടെ വെള്ളം ഒഴുകാനുള്ള സാധ്യത നിലനിൽക്കുന്നു. അങ്ങനെ സംഭവിച്ചാൽ പെരിങ്ങമ്മലയിലെ ഇക്ബാൽ കോളജ്, ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ, ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലേക്ക് എത്തുന്ന വിദ്യാർഥികൾക്ക് യാത്രാ ദുരിതം കൂടുതൽ രൂക്ഷമാകും.
അതേസമയം, ഏറെ നാളായി തുടരുന്ന പൊന്നാംചുണ്ട് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളിലെ കാലതാമസം പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പുതിയ പാലത്തിന്റെ പണി പൂർത്തിയാകാത്തതിനാൽ ഓരോ മഴക്കാലത്തും ഗതാഗത തടസ്സവും യാത്രാ ബുദ്ധിമുട്ടുകളും ആവർത്തിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
Jun 9, 2026 12:20 PM
ശക്തമായ കാറ്റ് സാധ്യത
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (09/06/2026 & 10/06/2026) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Jun 9, 2026 11:53 AM
ഇടുക്കിയിൽ കറ്റിൽ മരം വീണ് നാശം
ഇടുക്കി കമ്പംമേട്ടിൽ ശക്തമായ കാറ്റിനെത്തുടർന്ന് വലിയ മരം കടപുഴകി വീണ് രണ്ട് കാറുകൾക്കും രണ്ട് സ്‌കൂട്ടറുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു
Jun 9, 2026 9:33 AM
ശക്തമായ മഴ; വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു
ശക്തമായ മഴയിൽ കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബാബുവിൻ്റെ വീടിൻ്റെ ചുറ്റു മതിൽ ഇടിഞ്ഞു വീണു. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്.
Jun 9, 2026 6:34 AM
കോഴിക്കോട്ട് കാറ്റും മഴയും
കോഴിക്കോട് തീരദേശത്തും കിഴക്കന്‍ മേഖലയിലും കാറ്റും മഴയും. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ജില്ലാ ഭരണകൂടം തയാറാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നു
Jun 9, 2026 6:30 AM
കണ്ണൂരില്‍ കെട്ടിടവും മതിലും തകര്‍ന്നു
കണ്ണൂര്‍ തളാപ്പില്‍ മഴയില്‍ കെട്ടിടവും മതിലും ഇടിഞ്ഞു വീണു. തളാപ്പ് എല്‍.ഐ.സി ഒഫിസിന് സമീപത്തെ കെട്ടിടമാണ് തകര്‍ന്നത്. ഉപയോഗ ശൂന്യമായ കെട്ടിടമാണിത്

Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.