ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പകല്‍ ചൂട് 47 ഡിഗ്രി സെല്‍ഷ്യസിലെത്തി. 20 വര്‍ഷത്തെ ഏപ്രിലില്‍ നഗരത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ചൂടാണിത്. നേരത്തെ 1999 ഏപ്രില്‍ 30 നായിരുന്നു റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. 46.3 ഡിഗ്രിയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം 44.3 ഡിഗ്രിയും 2020 ല്‍ 43.7 ഡിഗ്രിയുമാണ് നഗരത്തില്‍ രേഖപ്പെടുത്തിയിരുന്നത്. അടുത്ത ഒരാഴ്ചത്തെ കാലാവസ്ഥാ പ്രവചനത്തില്‍ 40 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടരാനാണ് സാധ്യത. നാളെ മുതല്‍ ചൂടിന് നേരിയ ആശ്വാസം ഉണ്ടാകും. 45 ഡിഗ്രിക്ക് മുകളില്‍ താപനില പോകുമ്പോഴാണ് സാധാരണ ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്. 47 ഡിഗ്രി കടക്കുമ്പോള്‍ തീവ്ര ഉഷ്ണ തരംഗമായി കണക്കാക്കും. ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും വെള്ളിയാഴ്ച കടുത്ത ചൂട് രേഖപ്പെടുത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ആര്.കെ ജനമണി പറഞ്ഞു. രാജസ്ഥാന്, ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ മെയ് 2 നും നാലിനും ഇടയില്‍ ഇടിയോടു കൂടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും താപനില 36 നും 39 നും ഇടയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
LEAVE A COMMENT