ലണ്ടൻ ഹീത്രോയിലേക്ക് ആഴ്ചയിൽ ആറ് അധിക ഫ്ലൈറ്റുകൾ കൂടി കൂട്ടിച്ചേർത്ത് എമിറേറ്റ്സ് എയർലൈൻ. വിന്റർ സീസണിലെ യാത്രക്കാരുടെ വർധിച്ചു വരുന്ന ആവശ്യകത പരിഗണിച്ച് ഒക്ടോബർ 26 മുതലാണ് ഈ സേവനം ലഭിക്കുന്നത്. ഇത് ലണ്ടൻ ഹീത്രോയിൽ നിന്നും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യവും യാത്രാ ഓപ്ഷനുകളും നൽകുന്നതായിരിക്കും. നിലവിൽ ലണ്ടൻ ഹീത്രോയിലേക്കും തിരിച്ചും ദിവസേന ആറ് ഫ്ലൈറ്റുകളാണ് എമിറേറ്റ്സിന് ഉണ്ടായിരുന്നത്. ഇതെല്ലാം അവരുടെ മുൻനിര വിമാനമായ എയർബസ് A380 ഉപയോഗിച്ചാണ് സർവിസ് നടത്തുക. ശൈത്യകാലത്ത് വെള്ളിയാഴ്ചകൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും അധിക വിമാനങ്ങൾ സർവിസ് നടത്തുമെന്നും എമിറേറ്റ് അധികൃതർ. എയർലൈനിന്റെ ബോയിംഗ് 777-300ER ഉപയോഗിച്ചായിരിക്കും സർവിസ് നടത്തുക. ഫസ്റ്റ്, ബിസിനസ്, ഇക്കണോമി എന്നിങ്ങനെ മൂന്ന് ക്ലാസുകളിലായി 350-ലധികം സീറ്റുകൾ എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലണ്ടൻ ഹീത്രോയിൽ നിന്ന് ദുബൈയിലേക്കുള്ള രാത്രി യാത്രകൾ ഡർബൻ, ഫൂക്കറ്റ്, ക്വാലാലമ്പൂർ, ഹോങ്കോംഗ്, ബീജിംഗ്, ഷെൻ‌ഷെൻ, ഗ്വാങ്‌ഷൂ, ജക്കാർത്ത തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗകര്യപ്രദമായ കണക്ഷനുകൾ നൽകുന്നുണ്ട്. ലണ്ടൻ ഹീത്രോയിലേക്കുള്ള ഫ്ലൈറ്റുകൾ അഹമ്മദാബാദ്, ലാഹോർ, മാലദ്വീപ്, ഹൈദരാബാദ്, ചെന്നൈ, ചൈനയിലെ ബീജിംഗ്, ഷാങ്ഹായ്, മിഡിൽ ഈസ്റ്റിലെ ബഹ്‌റൈൻ, ദമ്മാം, റിയാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സമയബന്ധിതമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. EK41 (ദുബൈ മുതൽ ലണ്ടൻ ഹീത്രോ വരെ) 1) തിങ്കൾ, ചൊവ്വ, ബുധൻ, ശനി, ഞായർ: ഉച്ചകഴിഞ്ഞ് 1.40-ന് പുറപ്പെടും, വൈകിട്ട് 5.40-ന് എത്തും. 2) വ്യാഴം: ഉച്ചകഴിഞ്ഞ് 12.55-ന് പുറപ്പെടും, വൈകിട്ട് 4.55-ന് എത്തും. EK42 (ലണ്ടൻ ഹീത്രോ മുതൽ ദുബായ് വരെ) 1) തിങ്കൾ, ബുധൻ, ഞായർ: രാത്രി 10.35-ന് പുറപ്പെടും, അടുത്ത ദിവസം രാവിലെ 9.35-ന് എത്തും. 2) ചൊവ്വ, ശനി: രാത്രി 9.20-ന് പുറപ്പെടും, അടുത്ത ദിവസം രാവിലെ 8.20-ന് എത്തും. 3) വ്യാഴം: രാത്രി 9.20-ന് പുറപ്പെടും, അടുത്ത ദിവസം രാവിലെ 8.20-ന് എത്തും. (എല്ലാ സമയങ്ങളും പുറപ്പെടുന്ന/എത്തിച്ചേരുന്ന നഗരങ്ങളിലെ പ്രാദേശിക സമയം അനുസരിച്ചാണ്). 2026 ഫെബ്രുവരി 8 മുതൽ എമിറേറ്റ്സ് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് നാലാമത്തെ ദൈനംദിന ഫ്ലൈറ്റ് പ്രഖ്യാപിച്ചു, ഇത് എമിറേറ്റ്സിന്റെ ഏറ്റവും പുതിയ വിമാനമായ എയർബസ് A350 ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 2026 ഫെബ്രുവരിയോടെ, ലണ്ടൻ ഹീത്രോ, ഗാറ്റ്വിക്ക്, സ്റ്റാൻസ്റ്റെഡ് എന്നീ മൂന്ന് ലണ്ടൻ വിമാനത്താവളങ്ങളിലും, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ന്യൂകാസിൽ, ഗ്ലാസ്ഗോ, എഡിൻബർഗ് എന്നിവിടങ്ങളിലേക്കുമായി എമിറേറ്റ്സ് യുകെയിൽ ആഴ്ചയിൽ 146 സർവിസുകൾ നടത്തുമെന്ന് അധികൃതർ. Metbeat news