ഇന്തോനേഷ്യയില്‍ ഭൂചലനം, കേരള, ഇന്ത്യൻ തീരങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ല, ജനങ്ങൾ ജാഗ്രത പാലിക്കുക
ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം.6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരിക്കുന്നത് ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര ദ്വീപിലാണ്. ആൻഡമാൻ, നിക്കോബാർ ദ്വീപിലെ ഇന്ദിര പോയൻ്റ്, ലിറ്റിൽ ആൻഡമാൻ പ്രദേശങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതേസമയം ഭൂകമ്പം മൂലമുണ്ടായ വെള്ളപൊക്കത്തിലും, മണ്ണിടിച്ചിലിലും സുമാത്ര മേഖലയിൽ 28 മരണങ്ങൾ സ്ഥിരീകരിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേരള, ഇന്ത്യൻ തീരങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം ഭൂകമ്പപരമായി സജീവമായ പസഫിക് “റിംഗ് ഓഫ് ഫയർ” എന്നറിയപ്പെടുന്ന മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ പലപ്പോഴും വ്യത്യസ്ത തീവ്രതയിലുള്ള ഭൂകമ്പങ്ങൾ അനുഭവപ്പെടാറുണ്ട്.
English Summary: International reports confirm 28 deaths in Sumatra due to earthquake-triggered floods and landslides. No tsunami warning for Kerala, says disaster authority.