നമ്മുടെ ആവശ്യാനുസരണം വീട്ടിൽ പുതിന വളർത്തിയെടുക്കാം. സൂപർമാർക്കറ്റിൽ നിന്ന് തണ്ടിൽ വേരുള്ള കരുത്തുള്ള പൊതിന വാങ്ങി തണ്ട് 4-6 മണിക്കൂർ ഒരു ഗ്ലാസിൽ ശുദ്ധമായ ( ക്ലോറിൻ ചേർക്കാത്ത) വെള്ളത്തിൽ മുക്കി വയ്ക്കുക. എന്നിട്ട് നീർവാർച്ചയുള്ള മണ്ണ് മിശ്രിതം, ( മണൽ + മണ്ണ് + ചകിരിച്ചോറ്) ഒരു ചട്ടിയിലോ ഗ്രോ ബാഗിലോ നടാം. രണ്ടു രീതികൾ ഉണ്ട് 1 . നടാൻ നല്ലത് മണ്ണിൽ വിരലുകൊണ്ട് ഒരു വര വരച്ചുണ്ടാക്കിയ ചാലിൽ കിടത്തി വച്ച് മണ്ണ് ഇടുന്നതാണ്. ഇത് കൂടുതൽ വേരുകൾ മുളച്ച് കരുത്തായി വളരാൻ സഹായിക്കും. 2. തണ്ട് 2-3 ഇഞ്ച് മണ്ണിൽ ആഴുന്ന രീതിയിൽ കുത്തനെ നടാം. ഇതും വളരും. നല്ലത് ഒന്നാമത്തെ രീതിയാണ്. വെള്ളം കെട്ടി നിൽക്കാതെയും മണ്ണ് വരളാതെയും നോക്കണം. 3 മാസം കൊണ്ട് മുറിച്ച് എടുക്കുക. ഇല മാത്രം നുള്ളരുത്. തുടർച്ചയായ മഴ സീസണിൽ ചെടി മഴ കൊള്ളാത്തിടത്തേക്ക് മാറ്റാം. തണ്ടു ചീയൽ തടയാനാണിത്. പ്രത്യേകിച്ച് വളം വേണ്ട. അടുക്കള പച്ചക്കറി വേസ്റ്റ്, ചാണക പൊടി ഇടക്കിടെ ഇട്ടു കൊടുക്കാം. നല്ല രീതിയിൽ വെയിൽ ലഭിക്കണം. Metbeat news