ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് അടുക്കുന്ന 'മൻ ത ' ചുഴലിക്കാറ്റ് ആന്ധ്ര പ്രദേശിൽ കര കയറി. പൂർണ്ണമായും കര തൊടാൻ മൂന്നു മണിക്കൂർ എടുത്തു. മച്ചിലിപട്ടണത്തിനും കാക്കിനടയ്ക്കും ഇടയിൽ (ആന്ധ്രാപ്രദേശ്) കര തൊട്ടു. കാലാവസ്ഥാ വകുപ്പിന്റെ ( IMD ) കണക്കനുസരിച്ച്, പശ്ചിമ-മധ്യ ബംഗാൾ ഉൾക്കടലിൽ മൻ ത ചുഴലിക്കാറ്റ് ഒരു "തീവ്ര ചുഴലിക്കാറ്റ്" ആയി ശക്തി പ്രാപിച്ചു. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90–100 കിലോമീറ്റർ ആണ്, ചില സമയങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലും വീശി അടിക്കും. കരയിൽ കാറ്റിന്റെ വേഗത ഒക്ടോബർ 28 ന് രാത്രി മച്ചിലിപട്ടണത്തിനും കാക്കിനടയ്ക്കും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചുഴലിക്കാറ്റ് കര കയറുമ്പോൾ മണിക്കൂറിൽ 90–110 കിലോമീറ്റർ ആണ് കാറ്റിന് വേഗത പ്രവചിക്കപ്പെടുന്നത്. കരയിലെ കാലാവസ്ഥ, പാത, സ്ഥാനം ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ-മധ്യഭാഗത്ത് നിന്ന് വടക്ക്-വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് മൻ ത ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 12-15 കിലോമീറ്റർ ആണ്. രാവിലെ ചുഴലിക്കാറ്റ് മച്ചിലിപട്ടണത്തിന് ഏകദേശം 190 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായി കേന്ദ്രീകരിച്ചിരുന്നു. ഒക്ടോബർ 28-ന് രാത്രി ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കാക്കിനടയ്ക്കും ഇടയിൽ കരയിലേക്ക് പതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് പറഞ്ഞു. ചുഴലിക്കാറ്റ് ഏതൊക്കെ സംസ്ഥാനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്? ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലകൾ (കാക്കിനട, വിശാഖപട്ടണം, കൃഷ്ണ, പശ്ചിമ ഗോദാവരി തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട് കാലാവസ്ഥ. ഒഡീഷയുടെ തെക്കൻ ജില്ലകളും (മൽക്കാൻഗിരി, കോരാപുട്ട്, റായഗഡ, ഗജപതി, ഗഞ്ചം) എന്നീ പ്രദേശങ്ങളും ചുഴലിക്കാറ്റ് ഭീഷണി നേരിടുന്നുണ്ട്. പശ്ചിമ ബംഗാളിൽ: തെക്കൻ ബംഗാൾ ജില്ലകൾ (ഹൗറ, നോർത്ത് 24 പർഗാനകൾ മുതലായവ) പ്രധാന പാതയിൽ നേരിട്ട് അല്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.