കേരളത്തിൽ നിന്ന് പൊതുവേ മേഘവൃതമായ കാലാവസ്ഥ ആയിരിക്കും. വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം എന്നും കാലാവസ്ഥ വകുപ്പ്. വരും മണിക്കൂറിൽ കണ്ണൂർ കാസർകോട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. അതേസമയം മഴക്കൊപ്പം ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനു സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കരുതെന്നും, കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. Metbeat news