⁠Weather News>Kerala>boat-capsizes-in-beypore-amid-heavy-downpours-across-districts-four-fishermen-rescued

Kerala Rain Live Update : വിവിധ ജില്ലകളിൽ മഴ തുടരുന്നു , ശക്തമായ കാറ്റിന് സാധ്യത

ഇന്നത്തെ മഴയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഈ ലിങ്കിൽ വരും. ഇടയ്ക്കിടെ ലിങ്ക് റീഫ്രഷ് ചെയ്തു പുതിയ അപ്ഡേറ്റുകൾ വായിക്കാം. 

Weather Desk
1 min read
Published : 28 Jun 2026 11:57 AM
Kerala Rain Live Update : വിവിധ ജില്ലകളിൽ മഴ തുടരുന്നു , ശക്തമായ കാറ്റിന് സാധ്യത
Add as a preferred
source on Google
Jun 28, 2026 11:57 AM
കനത്ത മഴയില്‍ മരം വീണു
കാക്കനാട് കലക്ട്രേറ്റില്‍ കനത്ത മഴയില്‍ മരം വീണു. മോട്ടോര്‍വാഹന വകുപ്പിന്റെ ചില്ല് തകര്‍ന്നു.
Jun 28, 2026 9:58 AM
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ശക്തമായ നീരൊഴുക്കിനെ തുടർന്ന് അരുവിക്കര ഡാമിന്റെ രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ ഇന്ന് (ജൂൺ 28) വൈകിട്ട് 4 മണിക്ക് 10 സെന്റിമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പടെ ആകെ 80 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എ. നിസ അറിയിച്ചു.
Jun 28, 2026 8:39 AM
ശക്തമായ കാറ്റിന് സാധ്യത
കിഴക്കൻ മലയോര മേഖലകളിൽ ഉൾപ്പെടെ ശക്തമായ കാറ്റിന് . ജാഗ്രത പാലിക്കുക.
Jun 28, 2026 8:33 AM
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ 28/06/2026 മുതൽ 02/07/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Jun 28, 2026 8:31 AM
രണ്ടു ജില്ലകളിൽ കൂടി ഓറഞ്ച് അലർട്ട്
കാലവർഷം ശക്തമായതിനെ തുടർന്ന് എറണാകുളം , ഇടുക്കി ജില്ലകളിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Jun 28, 2026 5:41 AM
നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.