ഇന്ന് ചുരുക്കം ചില ജില്ലകളിൽ സാധാരണയെക്കാൾ കുറഞ്ഞ താപനില രേഖപ്പെടുത്തി, വിവിധയിടങ്ങളിലെ താപനില ഇങ്ങനെ
സംസ്ഥാനത്ത് കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം സിറ്റി ഒഴികെയുള്ള പ്രധാന സ്റ്റേഷനുകളിലെല്ലാം ഇന്ന് സാധാരണയെക്കാൾ കുറഞ്ഞ താപനില രേഖപ്പെടുത്തി.
എന്നാലും ഔദ്യോഗിക റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഉയർന്ന താപനില ( 35°c) ഇന്ന് കോട്ടയത്തും മഹ്ബൂബ് നഗർ ( തെലുങ്കാന) യിലും രേഖപ്പെടുത്തിയെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവ് എരിക്കുളം ചൂണ്ടികാട്ടി.
വിവിധയിടങ്ങളിലെ താപനില
. കോട്ടയം 35.0 (1 കൂടുതൽ )
. നെടുമ്പാശ്ശേരി 34.8 (0.4 കൂടുതൽ )
. പുനലൂർ 34.6 (0.7 കുറവ് )
. കോഴിക്കോട് 34.5 (1.1 കൂടുതൽ)
. കണ്ണൂർ എയർപോർട്ട് 34.4 —
. വെള്ളാനിക്കര 34.3 (0.2 കുറവ് )
. പാലക്കാട് 33.7 (0.9 കുറവ് )
. തിരുവനന്തപുരം സിറ്റി 33.6 (0.3 കൂടുതൽ)
. കണ്ണൂർ 33.3 (0.9 കുറവ് )
. കരിപ്പൂർ എയർപോർട്ട് 32.4 (1.1കുറവ് )
. തിരുവനന്തപുരം എയർപോർട്ട് 31.6 (0.4 കുറവ് )
. നാവൽ എയർ സ്റ്റേഷൻ കൊച്ചി 31.0 (1.0 കുറവ് )
എന്നിങ്ങനെ താപനില രേഖപ്പെടുത്തി.
അതേസമയം അതി രാവിലെയുള്ള തണുപ്പ് ഇടുക്കി വയനാട് ജില്ലകളിൽ മാത്രമായി ഒതുങ്ങി. എന്നിരുന്നാലും ചില പ്രദേശങ്ങളിൽ രാത്രിയും പുലർച്ചെയും നേരിയ തണുപ്പു കുറവുള്ള താപനിലയും തുടരുകയാണ്. വരുന്ന കുറച്ചധികം ദിവസങ്ങളിലും ഈ കാലാവസ്ഥ തുടരും. പകൽ ചൂടേറിയ താപനിലയും തുടരും.
പകൽ താപനിലയിലും മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ കുറവാണ് രേഖപ്പെടുത്തിയത്. ഉയർന്ന താപനില കോട്ടയം ( 35 .2 oC ) ആയിരുന്നു.
English Summary : All major stations in the state, except Kottayam, Kozhikode, and Thiruvananthapuram City, recorded lower than normal temperatures today.