ചൂടും മഴയും തീവ്രമാകുന്നതിനൊപ്പം ചുഴലിക്കാറ്റുകളുടെ വേഗവും വർദ്ധിക്കുന്നു

ചൂടും മഴയും തീവ്രമാകുന്നതിനൊപ്പം ചുഴലിക്കാറ്റുകളുടെ വേഗവും വർദ്ധിക്കുന്നു

അറ്റ്ലാൻ്റിക് ചുഴലിക്കാറ്റുകളുടെ വേ​ഗതയും തീവ്രതയും വർധിക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്നാണ് പഠനം. അമേരിക്കയുടെ നാഷണൽ വെതർ സർവീസിന്റെ കാറ്റ് നിരീക്ഷിക്കുകയും വേ​ഗത കണക്കാക്കി തരംതിരിക്കുകയും ചെയ്യുന്ന സഫീർ-സിംപ്സൺ ഹരികെയ്ൻ സ്കെയിലിലെ മാറ്റങ്ങൾ പരിശോധിച്ചതാണ്. പഠനം പ്രസിദ്ധീകരിച്ചത് നവംബർ 20ന് എൻവൈയോൺമെന്റ് റിസർച്ചിലാണ് .

2019 മുതൽ 2023 വരെ, കാലാവസ്ഥാ വ്യതിയാനം കാരണം ചുഴലിക്കാറ്റുകളുടെ പരമാവധി വേഗത മണിക്കൂറിൽ ശരാശരി 29 കിലോമീറ്റർ (മണിക്കൂറിൽ 18 മൈൽ) വർധിച്ചതായി പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു . കാലാവസ്ഥാ വ്യതിയാനം ഭൂമധ്യരേഖയെ ചൂടുപിടിപ്പിക്കുമ്പോൾ, സ്വാഭാവികമായി ആ ചൂട് ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പുനർവിതരണം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഫലമാണ് ചുഴലിക്കാറ്റുകളുടെ വേ​ഗത വർധിക്കാൻ കാരണമെന്ന്  ഒർലാൻഡോ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡാനിയൽ ഗിൽഫോർഡ് പറഞ്ഞു.

അടുത്തിടെയുണ്ടായ കൊടുങ്കാറ്റുകളുടെ വേഗതയിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സ്വാധീനം കണ്ടെത്താൻ ഗിൽഫോർഡും സഹപ്രവർത്തകരും പുതിയ രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട് . ഒരു നൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സമുദ്രോപരിതല താപനില പഠിച്ചും കാലാവസ്ഥാ വ്യതിയാനം ആരംഭിക്കുന്നതിന് മുമ്പും ശേഷവും വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിലെ കാറ്റുകളുടെ വേ​ഗതയെക്കുറിച്ചും പഠിച്ച് സമീപ കാലത്തുണ്ടാകുന്ന ചുഴലിക്കാറ്റുകളുടെ വേ​ഗത പ്രവചിച്ചിട്ടുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനം കാറ്റുകളുടെ വേ​ഗതയെ സ്വാധീനിക്കുന്നുവെന്ന നിഗമനം ശരിയാണെന്ന് തെളിഞ്ഞത് ചുഴലിക്കാറ്റുകള്‍ ഇവർ പ്രവചിച്ച വേ​ഗത കൈവരിച്ചതോടെയാണ് .

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.