കേംബ്രിഡ്ജ്: അമേരിക്കയിലെ നെബ്രാസ്ക സ്റ്റേറ്റിൽ കനത്തനാശം വിതച്ച കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കേംബ്രിഡ്ജ് അഗ്നിരക്ഷാ മുൻ മേധാവി പൊള്ളലേറ്റു മരിച്ചു. 15 സേനാംഗങ്ങൾക്കു പരിക്കേറ്റു.
നെബ്രസ്കയിലെ റെഡ് വില്ലോ, ഫർണസ്, ഫ്രണ്ടിയർ 202 ചതുരശ്ര കിലോമീറ്റർ ചുട്ടുചാന്പലാക്കിയ കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്കു പടരുകയാണ്.